Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2017 5:13 AM GMT Updated On
date_range 2017-09-09T10:43:59+05:30മന്ത്രിയുടേത് പാഴ്വാക്ക്; മോക്ഷം കാത്ത് ആലത്തൂരിലെ അരിമില്ല്
text_fieldsആലത്തൂർ: സർക്കാർ ഉടമസ്ഥതയിൽ ആലത്തൂരിലെ ആധുനിക അരിമില്ല് ഒരു വർഷത്തിനകം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിെൻറ പ്രഖ്യാപനം പാഴ്വാക്കായി. 2106 ആഗസ്റ്റ് 26ന് മില്ലിെൻറ സ്ഥിതി പരിശോധിക്കാൻ മന്ത്രി എത്തിയിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രഖ്യാപനമല്ലാതെ ഒരു വർഷത്തിനിടെ ഒന്നും നടന്നില്ല. വെയർഹൗസ് കോർപറേഷൻറ കീഴിലാണ് മില്ല്. യന്ത്രങ്ങൾ വാങ്ങുന്നതിൽ മാത്രമാണ് ഉദ്യോഗസ്ഥർക്ക് താൽപര്യമെന്നും മില്ല് പ്രവർത്തിപ്പിക്കുന്നതിൽ അവരുടെ സമീപനം അനുകൂലമല്ല എന്നുമാണ് അന്ന് മന്ത്രി പറഞ്ഞത്. സർക്കാർ ഉടമസ്ഥതയിലെ ആദ്യ ആധുനിക അരിമില്ലാണ് ആലത്തൂരിലേത്. 1999ൽ നിർമാണം തുടങ്ങിയ മില്ല് 2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച മില്ലാണ് ആർക്കും വേണ്ടാത്ത നിലയിൽ കിടക്കുന്നത്. പാലക്കാട് -ആലത്തൂർ, ആലപ്പുഴ- തകഴി, കോട്ടയം -വെച്ചൂർ എന്നിവിടങ്ങളിൽ മില്ല് നിർമിക്കാനാണ് 99ൽ തീരുമാനിച്ചത്. അതിനായി അന്ന് 556 ലക്ഷം രൂപയും വകയിരുത്തി. എന്നാൽ, ആലത്തൂരിലെ മില്ല് മാത്രമാണ് നിർമാണം പൂർത്തിയാക്കിയത്. ഇൗ മില്ലിന് തുടക്കത്തിൽ എസ്റ്റിമേറ്റ് 126 ലക്ഷമായിരുന്നു. പിന്നീട് 196 ലക്ഷമായി ഉയർത്തി. പ്രവർത്തിച്ചാൽ ദിവസം രണ്ട് ഷിഫ്റ്റിലായി 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാൻ സംവിധാനമുള്ളതാണ് ആലത്തൂരിലെ മില്ല്. ജപ്പാൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മോഡേൺ റൈസ് മില്ലുകൾ പ്രവർത്തിക്കുന്നത്-. എന്നാൽ, ഈ മില്ലിൽ ജപ്പാൻ സാങ്കേതിക വിദ്യയോടൊപ്പം ചൈനീസ് സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയത്. നെല്ലിലെ മാലിന്യം നീക്കി പുഴുങ്ങുന്നതിന് മുമ്പ് കല്ല്, പതിര്, വൈക്കോൽ എന്നിവ നീക്കാനും നെല്ല് കുത്തിയെടുക്കുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയിലർ പ്രവർത്തിപ്പിക്കാനും ബോയിലർ ഉൽപ്പാദിപ്പിക്കുന്ന നീരാവി ഉപയോഗപ്പെടുത്തി നെല്ല് പുഴുങ്ങാനും ഉണക്കാനും സംവിധാനമുണ്ട്. വർഷത്തിൽ 12,000 ടൺ നെല്ല് സംഭരിച്ച് അരിയാക്കാനുള്ള ശേഷി മില്ലിനുണ്ട്. പ്രവർത്തനക്ഷമമാക്കിയാൽ ജില്ലയിൽ സിവിൽ സപ്ലൈസ് താങ്ങുവിലക്ക് ശേഖരിക്കുന്ന നെല്ല് മുഴുവൻ അരിയാക്കി അവർക്കുതന്നെ നൽകാൻ കഴിയുമെന്നതിനാൽ അതിെൻറ കൂലി കൊണ്ട് മാത്രം മില്ല് പ്രവർത്തിപ്പിക്കാൻ കഴിയും. ഇതിന് വകുപ്പുകളുടെ തടസ്സവുമില്ല. കൃഷിയും സിവിൽ സപ്ലൈസും ഒരേ പാർട്ടിയാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. എന്നിട്ടും അതിനെ കുറിച്ചൊന്നും ആലോചിക്കാതെ കോടികൾ ചെലവഴിച്ച് നിർമിച്ച മില്ല് പ്രവർത്തിപ്പിക്കാതെ കിടക്കുന്നതിൽ കർഷകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമാണ്.
Next Story