Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpgmji1തദ്ദേശ...

mpgmji1തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി: നേരത്തെ അംഗീകാരം വാങ്ങിയിട്ടും നിർവഹണം ഇഴയുന്നു

text_fields
bookmark_border
ഇ. ഷംസുദ്ദീൻ മഞ്ചേരി: നടപ്പു സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങുടെ വാർഷിക പദ്ധതിക്ക് ജൂൺ പകുതിയോടെ അംഗീകാരം നൽകിയിട്ടും നിർവഹണം മന്ദഗതിയിൽ. ഫണ്ട് ചെലവഴിച്ചതിൽ പിന്നിലായ തദ്ദേശ സ്ഥാപനങ്ങളോട് വിശദീകരണം ചോദിച്ചു തുടങ്ങി. ആഗസ്റ്റ് 23ന് ചേർന്ന വികേന്ദ്രീകരണാസൂത്രണ സമിതി തീരുമാനമനുസരിച്ചാണ് നടപടി. 23ലെ അവലോകന പ്രകാരം നടപ്പുവർഷം ചെലവഴിച്ച തുക 14.16 ശതമാനമാണ്. ജില്ല പഞ്ചായത്തുകളാണ് ഏറെ പിന്നിൽ. ഡെപ്പോസിറ്റ് പ്രവർത്തികളുടെ ബില്ലുകൾ സെക്രട്ടറിമാർ ട്രഷറിയിൽ അടക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാസത്തിൽ ഒന്നും അതിലധികവുമായി തദ്ദേശ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ വികേന്ദ്രീകരണാസൂത്രണസമിതി ചേരുന്നുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പാക്കാൻ പഞ്ചായത്ത് ഡയറക്ടറേറ്റോ നഗരകാര്യവികസന വകുപ്പോ ജാഗ്രത പുലർത്തുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ചർച്ചയും തീരുമാനങ്ങളും കൈക്കൊള്ളുന്നതല്ലാതെ നേരത്തെ നടത്തിയ യോഗങ്ങളുടെ അവലോകനങ്ങൾ നടത്തുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ലെന്ന പരാതിക്ക് പരിഹാരമായി എല്ലാ യോഗങ്ങളിലും അവലോകനം ആദ്യ ഇനമാക്കി. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി നിർവഹണം പൂർത്തിയാക്കി പിന്നീട് അംഗീകാരത്തിനായി വികേന്ദ്രീകരണ ആസൂത്രണ സമിതിയെ സമീപിക്കുന്നത് വിലക്കി. ഇത്തരത്തിൽ വരുന്ന അപേക്ഷകൾ പഞ്ചായത്ത് ഡയറക്ടറോ നഗരകാര്യ വികസന ഡയറക്ടറോ പരിശോധിച്ച് നിർദേശങ്ങളടക്കം നൽകണമെന്നും തീരുമാനിച്ചു. തോട്ടം മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഭവന പദ്ധതിക്ക് ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്ന പരാതി പരിശോധിക്കാൻ റവന്യൂ മന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും തദ്ദേശ വകുപ്പു മന്ത്രിയുടെയും യോഗം വിളിക്കാൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന പട്ടികജാതി വിഭാഗങ്ങൾക്ക് വീടിന് സ്ഥലം വാങ്ങി നൽകിയവയിൽ മിക്കതിലും വീട് നിർമിക്കാത്ത കാര്യം ഗ്രാമവികസന വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് നൽകും. പി.എസ്.സി പ്രസിദ്ധീകരിച്ച അസിസ്റ്റൻറ് എൻജിനീയർമാരുടെ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താൻ തദ്ദേശവകുപ്പ് ചീഫ് എൻജിനീയർ നടപടി സ്വീകരിക്കാനും നിർദേശം നൽകി. കേന്ദ്രധനമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ധനകാര്യ ഗ്രാൻറ് ഉപയോഗിച്ച് പുതിയ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നത് തടയും. നിലവിലെ റോഡുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് ഈ വിഹിതം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story