Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:11 AM GMT Updated On
date_range 8 Sep 2017 8:11 AM GMTഒറ്റപ്പാലം താലൂക്ക് ആശുപത്രി ഫാർമസി ഇനി മുഴുവൻ സമയവും
text_fieldsbookmark_border
ഒറ്റപ്പാലം: രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിലെ ഫാർമസിയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു. 24 മണിക്കൂറും പ്രവർത്തനം തുടരുന്നതിെൻറ ഭാഗമായി രണ്ട് താൽക്കാലിക ജീവനക്കാരെക്കൂടി നിയമിക്കാനും ധാരണയായി. വൈകീട്ട് നാലിന് ശേഷം മരുന്നുലഭിക്കാൻ സൗകര്യമില്ലാത്തതുമൂലം അത്യാഹിതവിഭാഗത്തിലുള്ള രോഗികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തുനിന്നും അമിതവില കൊടുത്തുവരുന്നു വാങ്ങേണ്ടിവരുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതിനാണ് ഇതോടെ പരിഹാരമായത്. ആശുപത്രിയിൽ അടിയന്തര പ്രാധാന്യമർഹിക്കുന്ന അറ്റകുറ്റപ്പണികൾക്ക് ഹോസ്പിറ്റൽ മാനേജ്മെൻറ് ഫണ്ട് വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കാനും തീരുമാനിച്ചു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രവീൺ, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story