Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണംവിട്ട ബസ്...

നിയന്ത്രണംവിട്ട ബസ് മരക്കൂട്ടത്തിലിടിച്ചു

text_fields
bookmark_border
പുലാമന്തോൾ: നിയന്ത്രണംവിട്ട് ബസ് റോഡരികിലെ മരക്കൂട്ടത്തിലിടിച്ചു. പുലാമന്തോൾ-പട്ടാമ്പി റോഡിൽ കുന്തിപ്പുഴ പാലത്തിലെ ടോൾ ബൂത്തിന് സമീപം വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം. മഞ്ചേരിയിൽനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് ടോൾ ബൂത്തിന് സമീപം അപകടത്തിൽപെട്ടത്. തിരക്ക് കാരണം വാഹനങ്ങളെ മറികടക്കാനായി തെറ്റായ ദിശയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇടുങ്ങിയ റോഡിൽ എതിരെ വരികയായിരന്ന കാറിന് വഴി മാറാൻ ശ്രമിക്കവെ ബസ് നിയന്ത്രണം വിടുകയായിരുന്നു. അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ റോഡിൽനിന്ന് താഴ്ന്ന ഭാഗത്തേക്ക് ബസ് മറിയുമായിരുന്നു. ടോൾ ബൂത്തിന് സമീപം വാഹനങ്ങളുടെ തിരക്ക് വർധിക്കുമ്പോൾ പിറകെ വരുന്ന വാഹനങ്ങൾ എതിർദിശയിലൂെട സഞ്ചരിക്കുന്നതും അപകടങ്ങൾ വരുത്തിവെക്കുന്നതും നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. അമിതവേഗതയിലെത്തിയ ബസ് എതിർദിശയിലൂടെ സഞ്ചരിച്ച് ടോൾ ബൂത്തിൽ നിർമിച്ച ഹമ്പ് ചാടിക്കടന്നതാണ് അപകടത്തിന് കാരണമെന്നും പറയപ്പെന്നുണ്ട്. ഇതോടെ അര മണിക്കൂറിലധികം സമയം പട്ടാമ്പി-പുലാമന്തോൾ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പുലാമന്തോൾ ടോൾ ബൂത്തിനരികെ നിയന്ത്രണംവിട്ട് റോഡരികിലെ മരക്കൂട്ടത്തിലിടിച്ച് നിൽക്കുന്ന ബസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story