Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.പി.എൽ മാതൃകയിൽ...

ഐ.പി.എൽ മാതൃകയിൽ പൂക്കോട്ടുംപാടത്ത് നയൻസ് ഫുട്‌ബാൾ

text_fields
bookmark_border
പൂക്കോട്ടുംപാടം: ഐ.പി.എൽ മാതൃകയിൽ യുവജന കൂട്ടായ്മ പൂക്കോട്ടുംപാടത്ത് നയൻസ് ഫുട്‌ബാൾ സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം ഐ.സി.സി ക്ലബാണ് ഐ.പി.പി.എൽ സീസൺ ടു ഫുട്‌ബാൾ ടൂർണമ​െൻറ് സംഘടിപ്പിച്ചത്. നാലു ടീമുകൾ മൂന്ന് ദിവസങ്ങളിലായി 15 മത്സരങ്ങളിൽ പങ്കെടുത്തു. ലേലം വിളിച്ചെടുത്ത 80 കളിക്കാരാണ് കളിക്കളത്തിൽ ഇറങ്ങിയത്. എവർ ഗ്രീൻ താരം ജാസിർ പനോലൻ നയിച്ച തണ്ടർ എഫ്.സി ഗ്രൂപ് സ്റ്റേജ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടി ഫൈനലിൽ ജേതാക്കളായി. മുൻ സന്തോഷ് ട്രോഫി താരം ഒ.കെ. ജാവേദ് നയിച്ച റെഡ് ആർമി രണ്ടാം സ്ഥാനവും എം.എസ്.പി താരം വിഷ്ണു ഭാസ്‌കർ നയിച്ച ഡെവിൾ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ മത്സരവിജയികൾക്ക് ഡോ. കെ.ടി. മനോജ് കുമാർ, ഹുസൈൻ ചോക്കാട്, പന്തപ്പുലാൻ മുഹമ്മദ്, ഒ.കെ. അജീഷ്, ഡി.ടി. മുജീബ് റഹ്മാൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഐ.സി.സി ക്ലബ് പ്രസിഡൻറ് അനീസ് തേനാരി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story