Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:12 AM GMT Updated On
date_range 7 Sep 2017 8:12 AM GMTവേങ്ങര ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേർന്നു
text_fieldsbookmark_border
വേങ്ങര: നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫ് ആദ്യ കൺവെൻഷൻ കാരാത്തോട് ചേർന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഒഴിവുവന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അവസാനവാരം നടക്കുമെന്ന് സൂചനയുണ്ട്. വിജ്ഞാപനം ഇതിനകം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടൽ. ലീഗിെൻറയും കോൺഗ്രസിെൻറയും മുതിർന്ന നേതാക്കൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ജില്ല, മണ്ഡലം നേതാക്കൾ സംബന്ധിച്ചു. അതേസമയം, കെ.പി.സി.സി അംഗം ഉൾപ്പെടെയുള്ള ഏതാനും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ അഞ്ചിലും യു.ഡി.എഫോ മുസ്ലിം ലീഗോ ആണ് ഭരിക്കുന്നത്. ആ സ്ഥിതിക്ക് കോൺഗ്രസ് മുസ്ലിം ലീഗിൽനിന്ന് വിട്ടുനിന്നാൽ പോലും ഭൂരിപക്ഷത്തിന് കോട്ടം തട്ടാൻ സാധ്യതയില്ലാത്തതിനാൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിസ്സഹകരണം ലീഗ് മുഖവിലയ്ക്കെടുക്കാൻ സാധ്യതയില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പറപ്പൂർ, വേങ്ങര, കണ്ണമംഗലം ഗ്രാമ പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും വേറിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിൽ പറപ്പൂരിൽ ലീഗിന് ഭരണം നഷ്ടപ്പെട്ടു. കോൺഗ്രസും സി.പി.എമ്മും നേതൃത്വം നൽകിയ ചെറുപാർട്ടികൾ ഉൾപ്പെട്ട ജനകീയമുന്നണി ഭരണം പിടിച്ചെടുത്തു. പേക്ഷ, വേങ്ങരയിലും കണ്ണമംഗലത്തും ലീഗിന് കോട്ടം തട്ടിയില്ല. യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി. അബ്ദുൽ മജീദ്, എ.കെ.എ. നസീർ, പി.കെ. അസ്ലു, ചാക്കീരി അബ്ദുൽ ഹഖ്, എൻ.ടി. അബ്ദുൽ നാസർ, എം.എം. കുട്ടിമൗലവി, മണി നീലഞ്ചേരി, കാേടങ്ങൽ അസീസ്, മൂസ ടി. എടപ്പനാട്ട്, പി.കെ. മുഹമ്മദ് അലി ഹാജി, കെ.എ. അറഫാത്ത്, നാസർ പറപ്പൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story