Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:09 AM GMT Updated On
date_range 2017-09-07T13:39:00+05:30ആരോഗ്യം വീണ്ടെടുക്കുംവരെ ആനയെ തുറവൂരിൽ നിർത്തും
text_fieldsആരോഗ്യം വീണ്ടെടുക്കുംവരെ ആനയെ തുറവൂരിൽ നിർത്തും തുറവൂർ: ലോറിയിൽനിന്ന് ഇരുമ്പുകൂട് തകർത്ത് ചാടി ഒാടി ചതുപ്പിൽ വീണ മുല്ലക്കൽ ക്ഷേത്രത്തിലെ ബാലകൃഷ്ണൻ എന്ന കൊമ്പനാനയെ സംഭവസ്ഥലത്തുനിന്ന് ഉടൻ മാറ്റില്ല. ആരോഗ്യം വീണ്ടെടുക്കുംവരെ അവിടെ നിർത്താനാണ് തീരുമാനം. മദപ്പാട് മാറാത്തതും പാപ്പാന്മാർക്ക് ആന മെരുങ്ങാത്തതും കാരണമാണ്. ഈ നിലക്ക് ആനയെ ഇവിടെനിന്ന് മാറ്റേണ്ടതില്ലെന്ന് ഡോക്ടറും നിർദേശിച്ചു. ആന പൂർവസ്ഥിതിയിലെത്താതെ കൊണ്ടുപോയാൽ ഇനിയും അനിഷ്ടങ്ങൾക്ക് കാരണമാകും. ആ നിലക്ക് ആനയെ അനന്തൻകരിയിൽ നിർത്തുന്നതുതന്നെയാണ് അഭികാമ്യമെന്ന് ഡോക്ടർ പറഞ്ഞു. ആനക്കുവേണ്ട ഭക്ഷണവും വെള്ളവും യഥാസമയം കൊടുക്കാൻ ആനക്കാരെയും ചുമതലപ്പെടുത്തി. വ്യാഴാഴ്ചയും ഡോക്ടർ പരിശോധിച്ച് ആനയുടെ അവസ്ഥ വിലയിരുത്തും.
Next Story