Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം-^ബലിപെരുന്നാൾ മേള...

ഓണം-^ബലിപെരുന്നാൾ മേള സമാപിച്ചു

text_fields
bookmark_border
ഓണം--ബലിപെരുന്നാൾ മേള സമാപിച്ചു കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചേറുമ്പ് ഇക്കോ വില്ലേജിൽ സംഘടിപ്പിച്ച ഓണം---ബലിപെരുന്നാൾ മേളക്ക് സമാപനം. ഒരാഴ്ച നീണ്ടുനിന്ന മേള സാംസ്കാരിക സമ്മേളനത്തോടെയാണ് സമാപിച്ചത്. കിഴക്കെത്തലയിൽ നടന്ന സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കഥാകൃത്തുക്കളായ അബു ഇരിങ്ങാട്ടിരി, ജി.സി. കാരക്കൽ, ഗാനരചയിതാവ് ഒ.എം. കരുവാരകുണ്ട്, സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അഡ്വ. ടോം കെ. തോമസ്, എം. മുഹമ്മദ് മാസ്റ്റർ, കെ.പി. അലക്സാണ്ടർ, എൻ.കെ. അബ്ദുറഹ്മാൻ, വി.സി. ഉണ്ണികൃഷ്ണൻ, പി.ടി. സാഹിർ എന്നിവർ സംസാരിച്ചു. ചേറുമ്പ് ഇക്കോ വില്ലേജിൽനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര കിഴക്കെത്തലയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക, സാംസ്കാരിക, രാഷ് ട്രീയ നേതാക്കൾ എന്നിവർ നേതൃത്വം നൽകി. ആഘോഷ ഭാഗമായി ജലമേള, പായസ പാചകമേള, പ്രവൃത്തി പരിചയ മേള, ചിത്ര രചന മത്സരം, ഗസൽ സന്ധ്യ, ഭിന്നശേഷിക്കാരുടെ കലാപരിപാടികൾ, ഫിലിം മേള എന്നിവ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story