Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഹിങ്ക്യൻ: സർക്കാർ...

റോഹിങ്ക്യൻ: സർക്കാർ നിലപാട് തിരുത്തണം

text_fields
bookmark_border
മലപ്പുറം: റോഹിങ്ക്യൻ വംശജരെ തിരിച്ചയക്കാനുള്ള സർക്കാർ നിലപാട് തിരുത്തണമെന്നും മർദിത‍​െൻറ പക്ഷത്തുനിന്ന രാജ്യത്തി​െൻറ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും സുന്നി യുവജന ഫെഡറേഷൻ ജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. ഇ.പി. അഷ്റഫ് ബാഖവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡൻറ് അബൂ ഹനീഫ മുഈനി അധ്യക്ഷത വഹിച്ചു. റോഹിങ്ക്യൻ: സർക്കാർ പിന്മാറണം മലപ്പുറം: റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും നടപടി രാജ്യത്തി​െൻറ പൈതൃകത്തിനും ഭരണഘടന തത്ത്വത്തിനും എതിരാണെന്നും ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. റോഹിങ്ക്യകൾക്കെതിരെയുള്ള വംശീയ ആക്രമണത്തിനെതിരെ യു.എൻ ഇടപെടലിനുവേണ്ടി ഇന്ത്യ സമ്മർദം ചെലുത്തണം. സെപ്റ്റംബർ എട്ടിന് വേങ്ങരയിൽ 'നമ്മൾ റോഹിങ്ക്യൻസിനൊപ്പം' പേരിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിബിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ സമദ്, ശ്യാം, കെ.പി. വദൂദ്, ഹാരിസ്, പനക്കൻ റഊഫ്, സഹീറലി പാമങ്ങാടൻ, കെ.പി. മുഹമ്മദ് റംഷി, ജുനൈദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story