Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:10 AM GMT Updated On
date_range 2017-09-06T13:40:20+05:30പൊന്നാനി ബിയ്യം കായൽ വള്ളംകളി: പറക്കും കുതിര ജലരാജാവ്
text_fieldsപൊന്നാനി: അവിട്ടം നാളിൽ ഓളപ്പരപ്പുകളിൽ ആവേശം പകർന്ന് പൊന്നാനി ബിയ്യം കായൽ ജലോത്സവം. ജലവീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷി നിർത്തി ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയപ്പോൾ മേജർ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പുളിക്കകടവ് ന്യൂ ടൂറിസ്റ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ 'പറക്കും കുതിര'യും മൈനർ വിഭാഗത്തിൽ പുഴമ്പ്രം ടീം ഭാവനയുടെ 'പാർഥസാരഥി'യും കിരീടത്തിൽ മുത്തമിട്ടു. മേജർ വിഭാഗത്തിൽ എരിക്കമണ്ണ ന്യൂ ക്ലാസിക് ക്ലബിെൻറ മണിക്കൊമ്പൻ രണ്ടും കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ജലറാണി മൂന്നും സ്ഥാനം നേടി. മൈനർ വിഭാഗത്തിൽ പാടത്തങ്ങാടി യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ വജ്ര രണ്ടാംസ്ഥാനം നേടിയപ്പോൾ കാഞ്ഞിരമുക്ക് പത്തായി നവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ സൂപർജെറ്റ് മൂന്നാമതെത്തി. മേജർ, മൈനർ വിഭാഗങ്ങളിലായി 18 ടീമുകൾ പങ്കെടുത്തു.
Next Story