Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത താമസം:...

അനധികൃത താമസം: എടവണ്ണപ്പാറയിൽ 35 ബംഗ്ലാദേശികൾ പിടിയിൽ

text_fields
bookmark_border
എടവണ്ണപ്പാറ (മലപ്പുറം): അനധികൃത താമസക്കാരെ കണ്ടെത്തുന്നതി​െൻറ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയും സംഘവും എടവണ്ണപ്പാറ ടൗണിലെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ 35 ബംഗ്ലാദേശികളെ പിടികൂടി. ഇവരിൽനിന്ന് പാസ്പോർട്ടും അനുബന്ധ രേഖകളും കണ്ടെടുത്തു. മിക്ക ലോഡ്ജുകളിലും മതിയായ രേഖകളില്ലാതെ ആയിരക്കണക്കിന് മറുനാടൻ തൊഴിലാളികളാണ് താമസിച്ചുവരുന്നത്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു. വാഴക്കാട് എസ്.െഎ വിജയരാജൻ, അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. ചിത്രം എടവണ്ണപ്പാറയിൽ പൊലീസ് നടത്തിയ പരിശോധന
Show Full Article
TAGS:LOCAL NEWS 
Next Story