Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:06 AM GMT Updated On
date_range 2017-09-06T13:36:27+05:30പാലാങ്കര ജലോത്സവം: കിരീടം അൽ അമീൻ പറക്കും കുതിരക്ക്
text_fieldsഎടക്കര: തിരുവോണനാളിൽ പാലാങ്കര ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വള്ളം കളിയിൽ പാലാങ്കര അൽ അമീൻ പറക്കും കുതിര ജേതാക്കളായി. കരിമ്പുഴയുടെ കല്ലേന്തോട് കടവിൽ നടന്ന ജലോത്സവം നാടിെൻറ ഉത്സവമായി മാറി. ഉച്ചക്ക് രണ്ടോടെ തുടങ്ങിയ ജലോത്സവം നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ജലോത്സവം ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തിൽ പാലാങ്കര പറക്കുംതളിക രണ്ടാം സ്ഥാനവും വടക്കേകൈ എക്സലൻറ് മൂന്നാം സ്ഥാനവും നേടി. പത്ത് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. പി.എം. പുന്നൂസ് ജലോത്സവത്തിന് പതാക ഉയർത്തി. തുടർന്ന് നടന്ന ഘോഷയാത്ര പി.ഐ. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. േട്രാഫി പ്രയാണം കരുളായി പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള േട്രാഫികളും മികവിനുള്ള പുരസ്കാരങ്ങളും പി.വി. അൻവർ എം.എൽ.എ വിതരണം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.ടി. റെജി അധ്യക്ഷത വഹിച്ചു. ഫാ. റോയി വലിയപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽമുന്നീസ, ഫാത്തിമ സലീം, പഞ്ചായത്ത് അംഗങ്ങളായ മുജിബ് കോയ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Next Story