Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:06 AM GMT Updated On
date_range 2017-09-04T13:36:01+05:30ദുരിത തീയിൽ സൈപ്ലകോ ജീവനക്കാർ
text_fieldsമലപ്പുറം: ഒാണച്ചന്തകളിൽ സബ്സിഡി സാധാനങ്ങളുെട വിൽപന പൊടിപൊടിക്കുേമ്പാഴും സൈപ്ലകോ ജീവനക്കാരുടെ ദുരിതം ആരും കാണുന്നില്ല. ഒരു ഒഴിവുമില്ലാതെയാണ് ജീവനക്കാർ ഫെയറുകളിൽ കർമനിരതരായത്. കഴിഞ്ഞ 15 ദിവസമായി അവധിയില്ലാതെയാണ് ഒാണം ഫെയറുകൾ പ്രവർത്തിച്ചുവന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് ഫെയറുകളുടെ പ്രവർത്തനസമയം. രാത്രി എട്ടിന് വിൽപന അവസാനിപ്പിച്ചാലും എല്ലാം തീർത്ത് ഒമ്പതരക്കേ മടങ്ങാൻ പറ്റുകയുള്ളു. സ്ത്രീ ജീവനക്കാരാണ് ഇതുമൂലം ഏറെ ദുരിതത്തിലായത്. ഉത്രാട ദിവസംപോലും രാത്രി വൈകിയാണ് ജീവനക്കാർ വീടണഞ്ഞത്. തിരുവോണത്തിന് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻപോലും സമയം കിട്ടിയില്ല. ഇതര ജില്ലകളിലുള്ള ജീവനക്കാരിൽ പലർക്കും തിരുവോണനാളിൽ വീടണയാൻ പറ്റാറില്ല. ഉത്രാടത്തിെൻറ തലേന്നാൾ ഫെയറുകൾ അവസാനിപ്പിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം സർക്കാർ ചെവികൊണ്ടിട്ടിെല്ലന്ന് ജീവനക്കാർ പറയുന്നു.
Next Story