Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:02 AM GMT Updated On
date_range 4 Sep 2017 8:02 AM GMTകിടപ്പു രോഗികൾക്ക് ഓണസമ്മാനവുമായി എം.എൽ.എ
text_fieldsbookmark_border
താനൂർ: കിടപ്പിലായ രോഗികൾക്കും പ്രായാധിക്യത്തിൽ കഴിയുന്നവർക്കും കൈത്താങ്ങായി വി. അബ്ദുറഹ്മാൻ എം.എൽ.എ എത്തി. വീടുകളിൽ നേരിട്ടെത്തിയ എം.എൽ.എ സാന്ത്വനം പകർന്ന് ഓണസമ്മാനവും നൽകിയാണ് മടങ്ങിയത്. പരിരക്ഷ വിഭാഗത്തിൽപെടുന്ന ആയിരത്തോളം പേർക്കാണ് 'എെൻറ താനൂർ' പദ്ധതിയുടെ ഭാഗമായി വസ്ത്രങ്ങൾ നൽകിയത്. പദ്ധതിയുടെ ഭാഗമായി മുൻ താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും കോൺഗ്രസ് നേതാവും ഫോക് ലോർ അവാർഡ് ജേതാവുമായ കെ.പി. ചിന്നപ്പുവിെൻറ വീട്ടിലെത്തി ഓണസമ്മാനം നൽകി. വിവിധ പഞ്ചായത്തുകളിലെ ഗൃഹസന്ദർശനത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. അബ്ദുറസാഖ്, ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഷ്കർ കോറാട്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ശശി, താനാളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.എസ്. സഹദേവൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story