Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 8:06 AM GMT Updated On
date_range 2017-09-03T13:36:00+05:30ഓണച്ചന്തയൊരുക്കി വിദ്യാർഥികൾ
text_fieldsമേലാറ്റൂർ: ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽ.പി സ്കൂളിൽ കുട്ടികളൊരുക്കിയ ഓണച്ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്ഘടാനം ചെയ്തു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിൽ വീടുകളിൽ കൃഷി ചെയ്ത ഇനങ്ങളാണ് മാർക്കറ്റ് വിലയുടെ പകുതി ഈടാക്കി ഓണച്ചന്തയിൽ വിറ്റഴിച്ചത്. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ. റെമ്മീജിയോസ് ഇഞ്ചനാനി സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഉത്സവവേളകളിൽ കൃത്രിമമായി ഉണ്ടാക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാൻ വിദ്യാർഥികളുടെ പ്രവർത്തനം സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡ് മെംബർ എ.പി. സൈനബ, സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ, പ്രധാനാധ്യാപിക ടി. കല്ല്യാണി എന്നിവർ പങ്കെടുത്തു. വിദ്യാർഥികളായ അനഘ, അശ്വജിത്ത്, ശ്രുതി, യാഥാർത്, അജയ് എന്നിവർ നേതൃത്വം നൽകി. photoes: ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽ.പി സ്കൂളിൽ വിദ്യാർഥികളൊരുക്കിയ ഓണച്ചന്ത താമരശ്ശേരി രൂപത അധ്യക്ഷൻ റെമ്മീജിയോസ് ഇഞ്ചനാനി സന്ദർശിച്ചപ്പോൾ Photo: 2_ ഓണച്ചന്ത മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്ഘാടനം ചെയ്യുന്നു
Next Story