Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 8:06 AM GMT Updated On
date_range 3 Sep 2017 8:06 AM GMTഅഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായി മധ്യവയസ്കൻ പിടിയിൽ
text_fieldsbookmark_border
നിലമ്പൂർ: ഓണം സ്പെഷൽ റെയ്ഡിെൻറ ഭാഗമായി നിലമ്പൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ വാറ്റു ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. അമരമ്പലം കൊമ്പൻകല്ല് ചിറമ്മൽ വീട്ടിൽ രാജനാണ് (53) പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. അശോകെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ ബിജു പി. എബ്രഹാം, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺകുമാർ, ഹരിദാസൻ, ബാബു ജയിംസ്, പ്രദീപ് കുമാർ, ജയാനന്ദൻ വനിത എക്സൈസ് എൻ. ഏഞ്ചലിൻ ചാക്കോ എന്നിവരാണ് റെയ്ഡ് നടത്തിയത്. ഓണം സ്പെഷൽ റെയ്ഡുമായി ബന്ധപ്പെട്ട് എക്സൈസ്, വനം, പൊലീസ് സംയുക്ത പരിശോധന മേഖലയിൽ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ അനധികൃത മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട മുന്നാമത്തെ കേസാണിതെന്ന് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. സജിമോൻ പറഞ്ഞു. വഴിക്കടവ്, ചാലിയാർ പഞ്ചായത്തുകളിൽനിന്ന് വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. അതിർത്തി പ്രദേശമായ വഴിക്കടവ് ആനമറിയിലും എക്സൈസിെൻറ പരിശോധന സജീവമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story