Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 1 Sep 2017 8:08 AM GMTപ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsbookmark_border
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. മൂടൽമഞ്ഞിനെ തുടർന്നാണ് വ്യാഴാഴ്ച പുലർച്ച വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്കും ബംഗളൂരുവിലേക്കും തിരിച്ചുവിട്ടത്. ദോഹയിൽനിന്നെത്തിയ ഖത്തർ എയർവേസ്, ദുബൈയിൽനിന്നെത്തിയ ഇൻഡിഗോ എയർ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വിമാനങ്ങള്‍ കൃത്യസമയത്തുതന്നെ ലാൻഡിങ്ങിനായി കരിപ്പൂരിലെത്തിയിരുന്നെങ്കിലും പുലര്‍ച്ചയുണ്ടായ മൂടല്‍മഞ്ഞ് ലാൻഡിങ് തടസ്സപ്പെടുത്തി. ഇതോടെയാണ് എയര്‍ ട്രാഫിക്ക് വിഭാഗത്തിൽനിന്നുള്ള നിർദേശത്തെ തുടർന്ന് വിമാനം തിരിച്ചുവിട്ടത്. പിന്നീട് ഇവ കരിപ്പൂരിൽ തിരിച്ചെത്തി തുടർ സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story