Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:05 AM GMT Updated On
date_range 2017-09-01T13:35:59+05:30കലക്ടറുടെ ജനസമ്പർക്ക പരിപാടിയിലെ മറുപടി പരാതിക്കാരൻ സിവിൽ കോടതിയെ സമീപിക്കാൻ നിർദേശം
text_fieldsപെരിന്തൽമണ്ണ: രണ്ടാഴ്ച മുമ്പ് ജില്ല കലക്ടർ പെരിന്തൽമണ്ണ താലൂക്കിൽ നടത്തിയ ജനസമ്പർക്ക പരപാടിയിൽ ചോല ൈകയേറ്റം സംബന്ധിച്ച് നൽകിയ പരാതിയിൽ സിവിൽ കോടതിയെ സമീപിക്കാൻ തഹസിൽദാറുടെ മറുപടി. ഏലംകുളം കിഴുങ്ങാത്തോൾ വട്ടമണ്ണെതാടി നാരായണെൻറ പരാതിക്കുള്ള മറുപടിയിലാണ് കോടതിയെ സമീപിക്കാൻ നിർദേശം. പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഡ്രൈനേജ്, കല്ല് െകട്ടി തടസ്സം സൃഷ്ടിച്ചതായും ഇതിെന തുടർന്ന് മലിനജലവും മാലിന്യങ്ങളും ഒഴുകി നാരായണെൻറ പാടശേഖരത്തിൽ എത്തുന്നതായും പഞ്ചായത്തധികാരികൾ ഇടപെട്ട് ഡ്രൈനേജ് പുനഃസ്ഥപിക്കണമെന്നുമായിരുന്നു പരാതി. നേരത്തെ ഇത് സംബനധിച്ച് വില്ലേജ് ഒാഫിസർ ചില നടപടികൾ സ്വീകരിച്ചതായും പരാതിക്കാരൻ പറയുന്ന ചോല എലംകുളം വില്ലേജ് രേഖകൾ പ്രകാരം ഉള്ളതല്ലെന്നും അതിനാൽ അനധികൃത ൈകയേറ്റത്തിന് നടപടി സ്വീകരിക്കാനാവില്ലെന്നും പരാതിക്കാരെൻറ സങ്കട നിവർത്തിക്കായി സിവിൽ കോടതിയെ സമീപിക്കാനുമാണ് കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നത്. മുട്ടയിടാനായി നൽകിയ കോഴികൾ കൂവി തുടങ്ങിയെന്ന് പെരിന്തൽമണ്ണ: നഗരസഭ മുട്ടകോഴിയും കൂടും പദ്ധതിയിൽ നൂറുകണക്കിനു കുടുംബങ്ങൾക്ക് വിതരണം ചെയ്ത മുട്ടക്കോഴികൾ മിക്കതും പൂവൻ കോഴികളെന്ന് ആക്ഷേപം. മുട്ടയിടാനായി രണ്ട്മാസം വൻ വിലയുള്ള കോഴിത്തീറ്റ നൽകി വളർത്തി വലുതായ കോഴികൾ കൂവുന്നത് കേട്ട് അന്തിച്ചിരിക്കയാണ് പെരിന്തൽമണ്ണ നഗരസഭയിലെ വീട്ടമ്മമാർ. കഴിഞ്ഞ 29-ന് ചേർന്ന നഗരസഭ കൗൺസിലിൽ പ്രതിപക്ഷ മെംബർമാർ വിഷയം ഉന്നയിച്ചപ്പോൾ വിതരണം ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും കോഴികളെ മാറ്റി നൽകിയില്ലെന്നും പരാതി ഉയർന്നു. 1000 കുടുംബങൾക്ക് 25 കോഴിയും കൂടും നൽകുന്ന പദ്ധതിയിലാണ് മുട്ടക്കോഴികളെ വിതരണം െചയ്തത്. 15000 രൂപയാണ് ഒരു കുടുംബത്തിനുള്ള തുക. ഇതിൽ പകുതി നഗരസഭ വഹിക്കും. ബാക്കി സംഖ്യ പ്രതിമാസം 250 രൂപവീതം ബാങ്ക് വായ്പയിൽ അടക്കണം. മുട്ടക്കോഴി, കൂട് വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നൽകിയ കോഴികളാണ് പലതും കൂവിതുടങ്ങിയതെന്ന് പറയുന്നു. രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കുകയാണ്. എടക്കരയിലെ ഏജൻസി മുഖേനയായിരുന്നു ഇവയുടെ വിതരണം. വിതരണ സമയത്ത് തന്നെ മുട്ടക്കോഴികളെ സ്ഥിരമായി വളർത്തുന്ന പല വീട്ടമ്മമാരും ഇവ പൂവൻ കുഞ്ഞുങ്ങളാണെന്ന സംശയം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഇപ്പോൾ മുട്ടവിറ്റ് 250 രൂപവീതം ബാങ്കിൽ അടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. വീട്ടമ്മമാരുടെ പരാതിയെ തുടർന്ന് കോഴിയെ വിതരണം ചെയ്ത ഏജൻസി നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മറുപടിയില്ലെന്നാണ് കൗൺസിലർ കളത്തിൽ അൻവർ പറയുന്നത്. കോഴികളെ മാറ്റിനൽകുമെന്ന് ചെയർമാൻ എം. മുഹമ്മദ് സലീം അറിയിച്ചു.
Next Story