Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:05 AM GMT Updated On
date_range 2017-09-01T13:35:59+05:30കേരളോത്സവം -സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsവണ്ടൂർ: ഗ്രാമപഞ്ചായത്ത്തല കേരളോത്സവം വിപുലമായി നടത്താൻ തീരുമാനിച്ചു. കൃഷിഭവനിൽ നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബു ഉദ്‌ഘാടനം ചെയ്തു. സെപ്റ്റംബർ 18 മുതൽ 24 വരെയാണ് മത്സരങ്ങൾ. വണ്ടൂർ വി.എം.സി ഗ്രൗണ്ട്, ശാന്തിനഗർ ഗ്രൗണ്ട്, ടൗൺ സ്‌ക്വയർ, മണലിമ്മൽ ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസർ അധ്യക്ഷത വഹിച്ചു. യുവത മാസികയുടെ പ്രകാശനം ഫിനിക്സ് ക്ലബ് ഭാരവാഹി സാഗർ ചെറിയാപ്പുവിന് നൽകി റോഷ്നി കെ. ബാബു നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. രാമചന്ദ്രൻ, ബേബി കമലം, എം. സലീന, അംഗങ്ങളായ പി. മഹ്മൂദ്, സി.ടി. ജംഷീർ ബാബു, വേലായുധൻ, കെ.കെ. സാജിത, ഇ. മുരളി, യൂത്ത് കോഒാഡിനേറ്റർ സി. മുത്തു, വിവിധ സംഘടന, ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.
Next Story