Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:13 AM GMT Updated On
date_range 2017-10-20T10:43:01+05:30പൊന്നാനി വാവുവാണിഭം ഹരിതപൈതൃക മഹാമഹമാക്കാൻ പദ്ധതി
text_fieldsപൊന്നാനി: നിളാനദീതട സംസ്കാരത്തിെൻറ മഹത്തായ ശേഷിപ്പുകളിലൊന്നായ തുലാംമാസ വാവുവാണിഭം പൊന്നാനിയുടെ ഹരിതപൈതൃക മഹാമഹമായി കൊണ്ടാടാൻ പദ്ധതി. ആദ്യകാലങ്ങളിൽ ഭാരതപ്പുഴയുടെ തീരങ്ങളിലാണ് വാവുവാണിഭം നടന്നിരുന്നത്. പിന്നീട് കണ്ണപ്പ് പാടത്തേക്ക് മാറ്റുകയും കണ്ണപ്പിലെ വാണിഭം എന്നറിയപ്പെടുകയും ചെയ്തു. കാലാന്തരത്തിൽ വാണിഭം കുറ്റിക്കാട് ജങ്ഷനിലേക്ക് മാറി. പൊന്നാനിയും വള്ളുവനാടും തമ്മിലുള്ള ബന്ധത്തിെൻറ സാക്ഷ്യമാണ് വാവുവാണിഭം. ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന 'പൊന്നാനി ഒരു ഇതിഹാസ പൈതൃകത്തിെൻറ സുവർണരേഖ' പുസ്തകത്തിലെ പുനരുജ്ജീവന വികസന രേഖയിലാണ് വാവുവാണിഭം ഹരിതപൈതൃക മഹാമഹമാക്കാനുള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് സമഗ്രമായ റോഡ് നിർമാണം സാധ്യമായതിനാൽ അടുത്തവർഷം മുതൽ വാവുവാണിഭം നദീതീരത്തേക്ക് മാറ്റണമെന്നാണ് പ്രധാന നിർദേശം. കഴിഞ്ഞ കുറേ വർഷങ്ങളായി വമ്പിച്ച ജനപങ്കാളിത്തമാണ് വാവുവാണിഭത്തിനുള്ളത്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വാണിഭമാണ് വിഭാവനം ചെയ്യുന്നത്. അതോടൊപ്പം പുഴക്കരയിൽ അത്യാധുനികമായ ബലിക്കെട്ടുകൾ നിർമിക്കണമെന്നും നിർദേശിക്കുന്നു. കാർഷിക വിഭവങ്ങൾ, കിഴങ്ങുകൾ, മൺപാത്രങ്ങൾ, പരമ്പരാഗത ഗൃഹോപകരണങ്ങൾ, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, കൈക്കോട്ടിൻതായ, കോടാലിക്കൈ എന്നിവകൊണ്ട് വാവുവാണിഭം സമൃദ്ധമാണ്.
Next Story