Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:15 AM GMT Updated On
date_range 19 Oct 2017 5:15 AM GMTസി.പി.ഐ സമ്മേളന ഫണ്ട് ഹുണ്ടിക വിതരണോദ്ഘാടനം
text_fieldsbookmark_border
തേഞ്ഞിപ്പലം: സി.പി.ഐ സംസ്ഥാന സമ്മേളന ഫണ്ട് ശേഖരണത്തിനായുള്ള ഹുണ്ടിക വിതരണോദ്ഘാടനം പള്ളിക്കല്‍ ലോക്കല്‍ മേഖലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രതിനിധി സി. കോമുക്കുട്ടിക്ക് നല്കി മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ സെയ്തലവി നിർവഹിച്ചു. പി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. വിജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക്കല്‍ സമ്മേളനം 28, 29 തീയതികളില്‍ പുളിയംപറമ്പില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മണ്ഡലം സെക്രട്ടറി വിശദീകരിച്ചു. സമ്മേളനം വിജയിപ്പിക്കാൻ 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. സൈതു ചെയര്‍മാനും ഹനീഫ കണ്‍വീനറും ആലിക്കുട്ടി ട്രഷററുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. സബ്കമ്മിറ്റി കണ്‍വീനര്‍മാരായി തോട്ടോളി അലവി, ടി. ഹസ്സന് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story