Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:12 AM GMT Updated On
date_range 19 Oct 2017 5:12 AM GMTകരിപ്പൂരിൽ 14.85 ലക്ഷത്തിെൻറ കുങ്കുമപ്പൂവ് പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 14.85 ലക്ഷം രൂപയുടെ കുങ്കുമപ്പൂവ് പിടികൂടി. ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് 11 കിലോഗ്രാം പൂവ് പിടികൂടിയത്. കാസർകോട് കുട്ലു സ്വദേശി എം. അബ്ദുല്ല മുനീറിൽ (33) നിന്നാണ് ഇവ കണ്ടെത്തിയത്. ഇയാൾ കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിലെത്തിയത്. ബാഗേജിനകത്തായിരുന്നു ഒളിപ്പിച്ചത്. 25 ഗ്രാം വീതമുള്ള 440 പാക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story