Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:13 AM GMT Updated On
date_range 18 Oct 2017 5:13 AM GMTകാട്ടുപന്നി വേട്ട: ഏഴംഗസംഘം അറസ്റ്റിൽ
text_fieldsbookmark_border
ഷൊർണൂർ: കാട്ടുപന്നിയെ പിടികൂടുന്നത് പതിവാക്കിയ സംഘം അറസ്റ്റിൽ. വാടാനാംകുറുശ്ശി കുഴിയാനംകുന്ന് സ്വദേശികളായ വടക്കേപ്പാട്ട് സുജിത് (33), മയ്യംകുന്നത്ത് രവീന്ദ്രൻ (60), കാരമണ്ണ മഹേഷ് (24), മയ്യംകുന്നത്ത് ജയരാജൻ (50), കണ്ടത്ത്പടി ശങ്കരൻ (59), നൊട്ടംകണ്ടത്ത് പടി കരുണാകരൻ (42), രതീഷ് (34) എന്നിവരാണ് പിടിയിലായത്. ഇവർ വർഷങ്ങളായി പന്നിയെ പിടികൂടി തലക്കടിച്ച് കൊന്ന് പാചകം ചെയ്യുന്നവരാണെന്ന് വനപാലകർ പറഞ്ഞു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഓഫിസർ യു. ആഷിഖ് അലി, സീനിയർ ഫോറസ്റ്റ് ഓഫിസർമാരായ രവീന്ദ്രനാഥ്, ദിലീപ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അബ്ദുൽ അസീസ്, നൗഷാദ്, സുബ്രഹ്മണ്യൻ, ഡ്രൈവർ ഉണ്ണി എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story