Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:12 AM GMT Updated On
date_range 2017-10-16T10:42:01+05:30എൽ.ഡി.എഫ് മേഖല ജാഥ 27ന് ജില്ലയിലെത്തും
text_fieldsമലപ്പുറം: കേന്ദ്ര സർക്കാറിെൻറ ജനേദ്രാഹ നയങ്ങൾ തുറന്നുകാട്ടാനും വർഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്താനും ഇടതു സർക്കാറിെൻറ ജനോപകാരപ്രദമായ നടപടികൾ വിശദീകരിക്കാനുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല ജാഥക്ക് ഒക്ടോബർ 27, 28, 29 തീയതികളിൽ ജില്ലയിൽ സ്വീകരണം നൽകാൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. സ്വീകരണ പരിപാടി വിജയിപ്പിക്കാൻ ഒക്ടോബർ 17, 18 തീയതികളിൽ മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരാനും തീരുമാനിച്ചു. ജില്ല കൺവീനർ പി.പി. സുനീർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. പി. സുബ്രഹ്മണ്യൻ, ഇ.എൻ. മോഹൻദാസ്, ടി.എൻ. ശിവശങ്കരൻ, അഡ്വ. ബാബു കാർത്തികേയൻ, അഡ്വ. പി.എം. സഫറുല്ല, മഠത്തിൽ സാദിഖലി, കവറൊടി മുഹമ്മദ് മാസ്റ്റർ, പുലിയോടൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Next Story