Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീരാഗ് എന്ന ഒറ്റയാൻ

ശ്രീരാഗ് എന്ന ഒറ്റയാൻ

text_fields
bookmark_border
തേഞ്ഞിപ്പലം: ഹ്രസ്വ, മധ്യദൂര ഇനങ്ങൾ കടകശ്ശേരി ഐഡിയൽ സ്കൂളിലെ താരങ്ങൾ കുത്തകയാക്കിയിരിക്കെ കഴിഞ്ഞ രണ്ടുവർഷം അതളൂർ കെ.എം.എൻ.എസ്.എസ്.യു.ഇ.എം.എച്ച്.എസിലെ ടി. ശ്രീരാഗ് നടത്തുന്ന പ്രകടനം ട്രാക്കിൽ ശ്രദ്ധപിടിച്ചുപറ്റുന്നതാണ്. 200 മീറ്ററിൽ ഇന്നലെ ആറിൽ അഞ്ച് സ്വർണവും ഐഡിയൽ വാരിക്കൂട്ടിയപ്പോൾ ജൂനിയർ ബോയ്സിൽ ശ്രീരാഗായിരുന്നു വിജയി. കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ സബ് ജൂനിയർ 100ലും 200ലും സ്വർണവും 80 മീ. ഹഡിൽസിൽ വെള്ളിയും നേടി ജില്ലയുടെ ചരിത്രത്തിലാദ്യമായി വ്യക്തിഗത ചാമ്പ്യൻപട്ടം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. തവനൂർ തുവ്വക്കാട്ടിൽ ശ്രീനിവാസ​െൻറയും സ്മിതയുടെയും മകനായ ഒമ്പതാം ക്ലാസുകാരൻ ദേര സ്പോർട്സ് അക്കാദമി‍യിലാണ് പരിശീലനം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story