കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു

05:16 AM
13/10/2017
ഇരിമ്പിളിയം: കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. വലിയകുന്ന് ടൗണിൽ ഇരിമ്പിളിയം റോഡിലാണ് പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടത്. ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനാണ് ബുധനാഴ്ച രാത്രി തകർന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാൽവ് അടച്ച് കുടിവെള്ളം നഷ്ടപ്പെടുന്നത് തടഞ്ഞു. പൈപ്പുകൾ പല ഭാഗങ്ങളിലും പൊട്ടുന്നത് പതിവാണ്. കുടിവെള്ളം പാഴാവുന്നതോടൊപ്പം റോഡുകൾ തകരുന്നത് നിത്യസംഭവമാണ്. റോഡ് തകർന്നത് മൂലം വലിയകുന്ന് ജങ്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഒരു ഭാഗത്തുകൂടി മാത്രമേ വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നുള്ളൂ. തകർന്ന റോഡ് എത്രയും പെട്ടെന്ന് നേരെയാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അധ്യാപക ഒഴിവ് വളാഞ്ചേരി: ചോറ്റൂർ ഗവ. എൽ.പി സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച നടക്കും.
COMMENTS