Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:09 AM GMT Updated On
date_range 2017-10-13T10:39:10+05:30സ്വയംതൊഴിൽ ബോധവത്കരണ ശിൽപശാല
text_fieldsമലപ്പുറം: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ സ്വയംതൊഴിൽ വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ 20ന് വണ്ടൂർ സുബ്ബറാവുപൈ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലും ഒക്ടോബർ 17ന് അരീക്കോട് ഗവ. ഐ.ടി.ഐയിലും സംഘടിപ്പിക്കും. താൽപര്യമുള്ളവർ അതത് ദിവസങ്ങളിൽ രാവിലെ പത്തിന് പരിശീലന കേന്ദ്രത്തിൽ എത്തണം. ശാസ്ത്ര നാടക മത്സരം നാളെ മലപ്പുറം: ജില്ല റവന്യൂ ശാസ്േത്രാത്സവത്തിെൻറ ഭാഗമായ ശാസ്ത്ര നാടക മത്സരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 17 ഉപജില്ലകളിൽനിന്ന് ഒന്നാം സ്ഥാനം നേടിയ 17 നാടകങ്ങളാണ് ജില്ലതലത്തിൽ മത്സരിക്കുക. മൂന്ന് ക്ലസ്റ്ററുകളായിട്ടാണ് മത്സരങ്ങൾ. രാവിലെ ഒമ്പതിന് ക്ലസ്റ്റർ ഒന്നിലെ മഞ്ചേരി, മേലാറ്റൂർ, പെരിന്തൽമണ്ണ, തിരൂർ, മലപ്പുറം, വണ്ടൂർ ഉപജില്ലകളും ഉച്ചക്ക് 12ന് ക്ലസ്റ്റർ രണ്ടിലെ കുറ്റിപ്പുറം, നിലമ്പൂർ, താനൂർ, അരീക്കോട്, കൊണ്ടോട്ടി, എടപ്പാൾ ഉപജില്ലകളും വൈകീട്ട് നാലിന് ക്ലസ്റ്റർ മൂന്നിലെ കിഴിശ്ശേരി, പൊന്നാനി, മങ്കട, വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളും മത്സരിക്കും. 'ശാസ്ത്രവും സമൂഹവും' വിഷയത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്.
Next Story