Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:09 AM GMT Updated On
date_range 13 Oct 2017 5:09 AM GMTകേരളോത്സവം സമാപിച്ചു
text_fieldsbookmark_border
വണ്ടൂർ: പോരൂർ പഞ്ചായത്തുതല . സമാപനത്തോടനുബന്ധിച്ച് ചെറുകോട് ടൗണിൽ ഘോഷയാത്രയും അനുമോദന സദസ്സും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. അർച്ചന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കണ്ണിയൻ കരീം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സാഹിദ ചേലമടത്തിൽ, എം. മുജീബ് റഹ്മാൻ, സി.പി. ഉണ്ണിച്ചാത്തൻ, അംഗങ്ങളായ എൻ. മുഹമ്മദ് ബഷീർ, കെ. ജൽസിന, കെ. മുഹമ്മദലി, യൂത്ത് കോഒാഡിനേറ്റർ വി.എം. റാഷിദ് എന്നിവർ സംസാരിച്ചു. ദിവസങ്ങളായി നടന്നുവന്ന വാശിയേറിയ മത്സരങ്ങളിൽ 176 പോയൻറ് നേടി റോക്ക്സിറ്റി മേലണ്ണം ഓവറോൾ ചാമ്പ്യന്മാരായി. 126 പോയൻറുമായി ടൗൺ ടീം ചെറുകോട് രണ്ടും 112 പോയൻറുമായി സൗഹൃദയ തോട്ടുപുറം മൂന്നും സ്ഥാനം കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story