Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എൻ.എം സംസ്ഥാന...

കെ.എൻ.എം സംസ്ഥാന സമ്മേളനം; മലപ്പുറം വെസ്​റ്റ്​ ജില്ല പ്രചാരണോദ്ഘാടനം നാളെ

text_fields
bookmark_border
തിരൂരങ്ങാടി: 'മതം, സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീനി​െൻറയും പോഷക ഘടകങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 28 മുതൽ 31വരെ കൂരിയാട്ട് സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാന സമ്മേളന മലപ്പുറം വെസ്റ്റ് ജില്ല പ്രചാരണ ഉദ്ഘാടനം വെള്ളിയാഴ്ച താഴെ ചേളാരിയിൽ നടക്കും. വൈകീട്ട് നാലിന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും. പ്രചാരണ സമ്മേളനങ്ങൾ, സെമിനാറുകൾ, യൂത്ത് മീറ്റ്, വനിത സംഗമം, കുടുംബസംഗമം, മാധ്യമ സെമിനാർ, വളൻറിയേഴ്‌സ് മീറ്റ്, സൗഹൃദ സംഗമങ്ങൾ, പൊതു പ്രഭാഷണങ്ങൾ, ഡോക്യുമ​െൻററി പ്രദർശനം, എക്‌സിബിഷൻ, സ്റ്റുഡൻറ്സ് മീറ്റ്, ലഘുലേഖ വിതരണം, ദഅ്വ സ്‌ക്വാഡ് എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ എം.ടി. മനാഫ് മാസ്റ്റർ, കെ. കുഞ്ഞാലൻകുട്ടി മദനി, ഉബൈദുല്ല താനാളൂർ, എം. മുഹമ്മദ് കുട്ടി മുൻഷി, പി.കെ. നൗഫൽ അൻസാരി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story