Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:10 AM GMT Updated On
date_range 12 Oct 2017 5:10 AM GMTകൊലക്കേസിൽ പിതാവിനും മകനും ജീവപര്യന്തം
text_fieldsbookmark_border
മഞ്ചേരി: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിക്കൊന്ന കേസിൽ പിതാവിനും മകനും ജീവപര്യന്തം തടവും പിഴയും. ഇരുമ്പുഴി പന്തലാപറമ്പ് പറമ്പൻകാടൻ കളത്തിൽ ഫൈസൽ (30), പിതാവ് മൊയ്തീൻ കുട്ടി (70) എന്നിവരെയാണ് മഞ്ചേരി ജില്ല രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുമ്പുഴി വടക്കുംമുറി വല്ലാഞ്ചിറ മുഹമ്മദലി (37) ആണ് കൊല്ലപ്പെട്ടത്. 2011 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. പിതാവിെൻറ നിർദേശ പ്രകാരം ഫൈസൽ വാക്കത്തി ഉപയോഗിച്ച് മുഹമ്മദലിയെ വെട്ടിയെന്നാണ് കേസ്. 302 വകുപ്പു പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവു നശിപ്പിച്ചതിന് മൂന്നു വർഷം കഠിന തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. മൊയ്തീൻ കുട്ടിയുടെ ഭാര്യയും കേസിൽ പ്രതിയായിരുന്നെങ്കിലും െവറുതെ വിട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. അസീം, സി.പി. അജിത് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story