Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 5:10 AM GMT Updated On
date_range 2017-10-12T10:40:58+05:30ഉമ്മൻ ചാണ്ടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ പൊതുപദവികൾ ഒഴിയണം –കോടിയേരി
text_fieldsഉമ്മൻ ചാണ്ടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ പൊതുപദവികൾ ഒഴിയണം –കോടിയേരി തിരുവനന്തപുരം: സോളാർ അഴിമതിക്കേസിൽ ജുഡീഷ്യൽ കമീഷൻ ഗുരുതരകുറ്റങ്ങൾ കണ്ടെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റ് കോൺഗ്രസ് നേതാക്കളും പൊതുപദവികൾ ഒഴിഞ്ഞ് മാന്യതകാട്ടണമെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജസ്റ്റിസ് ശിവരാജൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് കുറ്റക്കാർക്കെതിരെ വിജിലൻസ് കേസും ക്രിമിനൽ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള എൽ.ഡി.എഫ് സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ജസ്റ്റിസ് ശിവരാജൻ കമീഷെൻറ റിപ്പോർട്ട് വസ്തുനിഷ്ഠവും സൂക്ഷ്മതയുള്ളതുമാണ്. സോളാർ അഴിമതി പുറത്തുവന്നതിനെത്തുടർന്ന് നിയമസഭക്കകത്തും പുറത്തും എൽ.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങൾ സാധൂകരിച്ചിരിക്കുകയാണ് സോളാർ അഴിമതിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന ബഹുജന പ്രക്ഷോഭത്തിെൻറ വിജയമാണിത്. സമരം പരാജയപ്പെെട്ടന്നും അന്നത്തെ ഭരണക്കാരുമായി ഒത്തുകളിെച്ചന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. അത്തരം കുപ്രചാരണങ്ങളുടെ കള്ളി ഒരിക്കൽകൂടി പുറത്തായിരിക്കുകയാണ്.
Next Story