Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികള്‍ക്ക്​...

വിദ്യാർഥികള്‍ക്ക്​ സ്വീകരണം നല്‍കി

text_fields
bookmark_border
കാളികാവ്: ഉപജില്ല കായികമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ടീമിനും ഹാന്‍ഡ്ബാളില്‍ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ മത്സരിക്കാന്‍ അര്‍ഹത നേടുകയും ചെയ്ത അടക്കാകുണ്ട് ഹയര്‍ സെക്കന്‍ഡറിയിലെ ആറ് വിദ്യാർഥികള്‍ക്കും സ്‌കൂളില്‍ സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു ഉദ്ഘാടനം ചെയ്തു. 1994 വര്‍ഷത്തില്‍ ഇതേ സ്‌കൂളിലെ വിദ്യാർഥിയായിരിക്കെ കായിക മത്സരങ്ങളില്‍ താൻ അടങ്ങുന്ന ടീം മെഡല്‍ നേടിയെടുത്തത് പ്രസിഡൻറ് അനുസ്മരിച്ചു. പി.ടി.എ പ്രസിഡൻറ് ജോജി കെ. അലക്‌സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകന്‍ വി. റഹ്മത്തുല്ല, കായികാധ്യാപകരായ സി.ടി. നാസര്‍, ലൗലിബേബി, സ്റ്റാഫ് സെക്രട്ടറി നിഷാബാബു എന്നിവര്‍ സംസാരിച്ചു. പടം:- അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കന്‍ഡറിയില്‍നിന്ന് ദേശീയ ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ വിദ്യാർഥികളെ പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story