Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുമ്മനം ചരിത്രം...

കുമ്മനം ചരിത്രം പഠിക്കണം ^യുവജനതാദൾ എസ്​

text_fields
bookmark_border
കുമ്മനം ചരിത്രം പഠിക്കണം -യുവജനതാദൾ എസ് മലപ്പുറം: മലബാർ ലഹളയെ ജിഹാദി ഭീകരതയായി വ്യാഖ്യാനിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തിയ കുമ്മനം രാജശേഖരൻ സമരചരിത്രം പഠിക്കണമെന്ന് യുവജനതാദൾ എസ് സംസ്ഥാന പ്രസിഡൻറ് ശരീഫ് പാലോളി ആവശ്യപ്പെട്ടു. ജനരക്ഷായാത്രയിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തി പരാജയപ്പെട്ട കുമ്മനം വർഗീയ കാർഡിറക്കി കളത്തിലിറങ്ങിയിരിക്കയാണ്. കുമ്മനത്തി​െൻറ വക്രബുദ്ധി മതേതര കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 'കുമ്മനത്തിനെതിരെ കേസെടുക്കണം' മലപ്പുറം: മലബാർ കലാപത്തെ തെറ്റായി ചിത്രീകരിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുക്കണമെന്ന് ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മലപ്പുറം സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരുടെ പിൻഗാമിയായ കുമ്മനത്തി​െൻറ സർട്ടിഫിക്കറ്റ് മലബാർ കലാപത്തിന് ആവശ്യമില്ലെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിബിൽ വലമ്പൂർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് അരീക്കോട്, അബ്ദുറഹ്മാൻ മലപ്പുറം, കെ. സിദ്ദീഖ്, സഹീറലി പാമങ്ങാടൻ, കെ.പി. മുഹമ്മദ് റംഷി, അബ്ദുൽ വദൂദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story