Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാഠപുസ്തക വിതരണത്തിലെ...

പാഠപുസ്തക വിതരണത്തിലെ അപാകതക്കെതിരെ മാർച്ച്‌

text_fields
bookmark_border
നിലമ്പൂർ: പാഠപുസ്തകം വിതരണം പൂർത്തിയാക്കണമെന്നും വിതരണം ചെയ്തവയിലെ തെറ്റുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട്‌ നിലമ്പൂർ നിയോജക മണ്ഡലം എം.എസ്‌.എഫ്‌ കമ്മിറ്റി എ.ഇ.ഒ ഓഫിസ്‌ മാർച്ച്‌ സംഘടിപ്പിച്ചു. മുസ്ലിം ലീഗ്‌ മണ്ഡലം വൈസ്‌ പ്രസിഡൻറ് പി.വി. ഹംസ ഉദ്ഘാടനം ചെയ്തു. എം.എസ്‌.എഫ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. എം.എസ്‌.എഫ്‌ ജില്ല വൈസ്‌ പ്രസിഡൻറ് കെ.പി. ഇഖ്ബാൽ, മുസ്ലിം ലീഗ്‌ മണ്ഡലം ജോയൻറ് സെക്രട്ടറി മുജീബ്‌ ദേവശേരി, മുനിസിപ്പൽ ലീഗ്‌ പ്രസിഡൻറ് ചീമാടൻ സമദ്‌, സെക്രട്ടറി അടുക്കത്ത്‌ ഇസ്ഹാഖ്‌, പി.പി. അയൂബ്‌ എന്നിവർ സംസാരിച്ചു. എ.പി. ആരിഫ്‌ സ്വാഗതവും ബിഷർ ചുള്ളിയോട്‌ നന്ദിയും പറഞ്ഞു. നിൻഷാദ്‌ മൂത്തേടം, അജ്മൽ ബിച്ചു, അമീർ അജുവദ്‌, ഷബീർ നിലമ്പൂർ, ഷമീം മരുത, ആഷിഖ്‌ പോത്തുകല്ല്, റഷീദ്‌ എടക്കര, സുൽഫിക്കർ, ഷാൻ, സാഫിർ, സൽദാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പടം:3- എം.എസ്.എഫ് നിലമ്പൂർ എ.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് മുസ്ലിം ലീഗ്‌ മണ്ഡലം വൈസ്‌ പ്രസിഡൻറ് പി.വി. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story