Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവിതച്ചുമടിനൊപ്പം...

ജീവിതച്ചുമടിനൊപ്പം കാരുണ്യ വഴിയില്‍ സഞ്ചരിച്ച ബാബു ഇനി കാളികാവ് പഞ്ചായത്ത് ഭരണ സാരഥി

text_fields
bookmark_border
കാളികാവ്: നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ നജീബ് ബാബു കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക്. മേലേ കാളികാവ് വാര്‍ഡില്‍നിന്നുള്ള ഇദ്ദേഹം പ്രസിഡൻറായി ചൊവ്വാഴ്ചയാണ് ചുമതലയേറ്റത്. ചുമട്ട്‌ തൊഴിലാളിയായി ജോലി നോക്കുന്നതിനിടയിലും കാരുണ്യ -സേവന പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമാണ് ബാബു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റി​െൻറ ആംബുലന്‍സ് ഡ്രൈവറും പെയിന്‍ ആൻഡ് പാലിയേറ്റിവ് യൂനിറ്റിലെ വളൻറിയറുമാണ് ഇദ്ദേഹം. കാളികാവ് ജങ്ഷനിലെ ചുമട്ട് ജോലി കൊണ്ടാണ് ഇദ്ദേഹം ജീവിതം കരുപ്പിടിപ്പിച്ചിരുന്നത്. കോ-ഓപറേറ്റിവ് സര്‍വിസ് ബാങ്കിന് സമീപത്താണ് ഇദ്ദേഹം താമസിക്കുന്നത്. പ്രസിഡൻറായി ചുമതലയേറ്റ ബാബുവിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. മുൻ പ്രസിഡൻറ് തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും പാവപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും നജീബ് ബാബു പറയുന്നു. കാളികാവ് സൗന്ദര്യവത്കരണ, മാലിന്യമുക്ത ഗ്രാമം, പ്ലാസ്റ്റിക്ക് നിരോധനത്തി​െൻറ തുടര്‍ച്ച എന്നീ വെല്ലുവിളികള്‍ നേരിടാന്‍ തന്നെയാണ് പ്രസിഡൻറിറെ തീരുമാനം. PHOTO പടം- നജീബ് ബാബു ആംബുലന്‍സ് സര്‍വിസിനിടെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story