Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 5:09 AM GMT Updated On
date_range 11 Oct 2017 5:09 AM GMTശാസ്ത്രമേള: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
വണ്ടൂര്‍: ഉപജില്ല ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപവത്കരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 30, 31, നവംബര്‍ ഒന്ന് തീയതികളിലായി വണ്ടൂര്‍ ഗേള്‍സ് സ്കൂളിലാണ് മേള നടക്കുന്നത്. 84 സ്കൂളില്‍നിന്നായി ആറായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും. മേളയുടെ വിജയത്തിനായി വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ കെ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. മോഹന്‍ദാസ്, പ്രഥമാധ്യാപിക കെ.കെ. ഗൗരി, വി.പി. മനോജ്, കെ. പ്രേമാനന്ദ്, എസ്. സുധ, എം. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story