Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 5:10 AM GMT Updated On
date_range 10 Oct 2017 5:10 AM GMTകെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ: കടമുറികളുടെ ലേലം 26ന്
text_fieldsbookmark_border
മലപ്പുറം: നിർമാണത്തിലിരിക്കുന്ന മലപ്പുറം കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷൻ കം ഷോപിങ് കോംപ്ലക്സിെൻറ കടമുറികൾ ലേലം ചെയ്യാൻ വീണ്ടും ടെൻഡർ ക്ഷണിച്ചു. നേരത്തെ ഒരു തവണ ടെൻഡർ ചെയ്ത് ജൂലൈ 11ന് ലേലം നിശ്ചയിച്ചിരുന്നു. എന്നാൽ ഏതാനും പേരാണ് എത്തിയത്. ഇവരാവട്ടെ നിരക്ക് കൂടുതലാണെന്ന് പറഞ്ഞ് പിൻമാറുകയും ചെയ്തു. 26 കടമുറികളാണ് ആദ്യ ഘട്ടം ലേലം ചെയ്യുന്നതെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ.പി. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 23ന് വൈകീട്ട് മൂന്നുവരെ ടെൻഡര്‍ ഫോറം വിതരണം ചെയ്യും. 24ന് മൂന്നുവരെ സ്വീകരിക്കും. 26ന് രാവിലെ 11 മുതല്‍ ഡിപ്പോയില്‍ ലേലം നടക്കും. 50,000 രൂപയാണ് നിരത ദ്രവ്യം. രണ്ട് ലോവർ ഫ്ലോറുകളിലെ മുറികളാണ് ലേലം ചെയ്യുക. ടെൻഡര്‍ ഫോറം ഡിപ്പോയിലും വെബ്സൈറ്റിലും ലഭിക്കും. ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്കാണ് ടെൻഡര്‍ സമര്‍പ്പിക്കേണ്ടത്. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഫോൺ: 04832736240. വാർത്തസമ്മേളനത്തിൽ കൺട്രോളിങ് ഇൻസ്പെക്ടർ സി. നിഷില്‍, സൂപ്രണ്ട് ഷീബാദാസ്, പി. സജീവ്, വി.എം. വിഷ്ണു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story