Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:11 AM GMT Updated On
date_range 2017-10-09T10:41:59+05:30പി.ബി. നൂഹിന് പകരം ഒറ്റപ്പാലം സബ് കലക്ടറായി ജറോമിക് ജോർജ്
text_fieldsഒറ്റപ്പാലം: സാമൂഹികനീതി വകുപ്പ് ഡയറക്ടറായി പി.ബി. നൂഹ് സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിൽ ഒറ്റപ്പാലം സബ് കലക്ടറായി പകരമെത്തുന്നത് കണ്ണൂർ അസിസ്റ്റൻറ് കലക്ടറായിരുന്ന ജറോമിക് ജോർജ്. ഇദ്ദേഹം 16ന് ചുമതലയേൽക്കും. 2015 ബാച്ചിൽ ഐ.എ.എസ് കരസ്ഥമാക്കിയ ജറോമിക് ജോർജ് കോട്ടയം പാല സ്വദേശിയാണ്. ഒറ്റപ്പാലം സബ് ഡിവിഷനായി 62ാം സബ് കലക്ടറായി നിയമിതനായ ജറോമിക് ജോർജ് പഠിച്ചത് ഡൽഹിയിലാണ്. മൂന്നുവർഷം ഒറ്റപ്പാലത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജനശ്രദ്ധ നേടിയാണ് പി.ബി. നൂഹ് സാമൂഹികനീതി വകുപ്പ് ഡയറക്ടറായി സ്ഥലം മാറുന്നത്. കോഴിക്കോട് കലക്ടറായിരുന്ന പി.ബി. സലീമിെൻറ സഹോദരനായ നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്. സബ് കലക്ടർ പദവിയിൽ ഒറ്റപ്പാലത്ത് ഒരുവർഷം പൂർത്തിയായിരിക്കെ, 2015 ജൂലൈയിൽ അട്ടപ്പാടിയിലെ നോഡൽ ഓഫിസറായിരുന്ന നൂഹിനോട് മൂന്ന് വർഷംകൂടി പദവിയിൽ തുടരാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. അട്ടപ്പാടിയിലുണ്ടായ ശിശുമരണം സംബന്ധിച്ച് കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്. ചീഫ് സെക്രട്ടറിക്കുപകരം സർക്കാർ നിർദേശപ്രകാരം കോടതിയിൽ ഹാജരായ നൂഹ് സമർപ്പിച്ച കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരുന്നു മൂന്നുവർഷം പദവിയിൽ തുടരാൻ നിർദേശിച്ചത്. എന്നാൽ, മൂന്ന് വർഷം കാത്തിരിക്കാതെ പി.ബി. നൂഹിന് സ്ഥാനക്കയറ്റം സർക്കാറിെൻറ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ്. ജറോമിക് ജോർജ്
Next Story