Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേട്ടേക്കോട്ട്​ വീടിന് ...

വേട്ടേക്കോട്ട്​ വീടിന് തീ പിടിച്ചു

text_fields
bookmark_border
മഞ്ചേരി: വേേട്ടക്കോട് നോബ്ൾ സ്കൂളിന് സമീപത്തെ വീടിന് തീപിടിച്ചു. കാടപ്പറമ്പ് ദേവസ്യയുടെ വീടിനാണ് തീപിടിച്ചത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. റഫ്രിജറേറ്ററും മിക്സിയും ഉൾപ്പെടെ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. അടുക്കളയുടെ ചുമരുകൾക്കും വിള്ളലേറ്റു. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും സേനാംഗങ്ങളുടെ ഇടപെടൽമൂലം വൻദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് ദുരന്തകാരണമെന്ന് കരുതുന്നു. ലീഡിങ് ഫയർമാൻ അബ്ദുൽ കരീമി​െൻറ നേതൃത്വത്തിൽ ഫയർമാൻമാരായ മുഹമ്മദ്കുട്ടി, അബ്ദുസ്സമിം, വിവിൻ, മുഹമ്മദ് ഷമീം എന്നിവർ ചേർന്നാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story