Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:04 AM GMT Updated On
date_range 9 Oct 2017 5:04 AM GMTയു.ടി.യു.സി സംസ്ഥാന സമ്മേളനം കൊല്ലത്ത്
text_fieldsbookmark_border
യു.ടി.യു.സി സംസ്ഥാന സമ്മേളനം കൊല്ലത്ത് പത്തനംതിട്ട: യു.ടി.യു.സി സംസ്ഥാന സമ്മേളനം ഡിസംബർ 16, 17 തീയതികളിൽ കൊല്ലത്ത് നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിെൻറ തൊഴിലാളി വിരുദ്ധവും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുമുള്ള നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നവംബർ ഒമ്പത്, 10, 11 തീയതികളിൽ പാർലമെൻറിനു മുന്നിൽ നടക്കുന്ന ധർണ വിജയിപ്പിക്കാനും തീരുമാനിച്ചു. ദേശീയ പ്രസിഡൻറ് എ.എ. അസീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷിബു ബേബി ജോൺ, എസ്. സത്യപാലൻ, ടി.സി. വിജയൻ, വി. ശ്രീകുമാരൻ നായർ, കെ. രത്നകുമാർ, കെ.ടി. വിമലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story