Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:13 AM GMT Updated On
date_range 8 Oct 2017 5:13 AM GMTഅകത്തേത്തറ–നടക്കാവ് റെയിൽവേ മേൽപാലം ശിലാസ്ഥാപനം നാളെ
text_fieldsbookmark_border
പാലക്കാട്: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. ശിലാസ്ഥാപനം രാവിലെ 11ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാനും സ്ഥലം എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദൻ നിർവഹിക്കും. ചടങ്ങിൽ എം.ബി. രാജേഷ് എം.പി അധ്യക്ഷനാവും. മേൽപാലത്തിന് 2016ലെ ബജറ്റിലാണ് 25 കോടി വകയിരുത്തിയത്. ആർ.ബി.ഡി.സിക്കാണ് നിർമാണ ചുമതല. പാലക്കാട് താലൂക്കിൽ പാലക്കാട് രണ്ട്, അകത്തേത്തറ വില്ലേജുകളിൽ നിന്നായി 1.07 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് സർവേ പൂർത്തിയാക്കി സ്കെച്ച് തയാറാക്കുകയാണ്. ജില്ല സർവേ സൂപ്രണ്ടിെൻറ അംഗീകാരത്തിനുശേഷം വിശദമായ പരിശോധന റിപോർട്ട്് തയാറാക്കി എല്ലാവർക്കും സ്വീകാര്യമായ തരത്തിലാവും നഷ്ടപരിഹാര തുക സംബന്ധിച്ച തീരുമാനം. മേൽപാലത്തിന് റെയിൽവേ സ്പാൻ നിർമിക്കുന്നതിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മെൻറ് കോർപറേഷന് (ആർ.ബി.ഡി.സി) 16.50 ലക്ഷം രൂപ റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. കിഫ്ബിയാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story