Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം ഉപജില്ല...

ഒറ്റപ്പാലം ഉപജില്ല കലോത്സവം: സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ഒറ്റപ്പാലം: ഉപജില്ല കലോത്സവം നവംബർ 21 മുതൽ 24 വരെ ചുനങ്ങാട് എ.വി.എം ഹൈസ്‌കൂളിൽ നടക്കും. കലോത്സവ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ -(ചെയർ.), ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് -കെ.കെ. ഗൗരി -(വൈ. ചെയർ.), സ്‌കൂൾ പ്രിൻസിപ്പൽ യു.വി. രാജശ്രീ -(ജന. കൺ.), ഒറ്റപ്പാലം എ.ഇ.ഒ വി.കെ. ദ്വാരകനാഥൻ (ട്രഷ.). ജനപ്രതിനിധികളുടെയും അധ്യാപക-രക്ഷാകർതൃ വേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കമ്മിറ്റികളും രൂപവത്കരിച്ചു. കാഞ്ഞിരക്കടവ് തോട് ൈകേയറ്റം: തിരിച്ചുപിടിക്കാൻ നടപടി വേണമെന്ന് ഒറ്റപ്പാലം: ഒറ്റപ്പാലം കാഞ്ഞിരക്കടവ് തോടി​െൻറ ഇരുവശങ്ങളിലുമുള്ള ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയെന്ന് പരാതി ഉയരുന്ന സാഹചര്യത്തിൽ സർവേ നടത്തി സ്ഥലം തിരിച്ചുപിടിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം പൂളക്കുണ്ട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാലപ്പുറം എൽ.സി സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു. സി. സിദ്ദീഖിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story