Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:07 AM GMT Updated On
date_range 8 Oct 2017 5:07 AM GMTകാളികാവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ
text_fieldsbookmark_border
കോണ്‍ഗ്രസിലെ നജീബ് ബാബു പ്രസിഡൻറാവും കാളികാവ്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. യു.ഡി.എഫ് ധാരണ പ്രകാരം ലീഗ് അംഗം പ്രസിഡൻറ് പദവി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് യോഗം നടക്കുക. നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയര്‍ പ്രിന്‍സ് ബാലനാണ് വരണാധികാരി. കോണ്‍ഗ്രസിന് പദവി നല്‍കുന്നതിനാണ് രാജിവെച്ചത്. മേലേ കാളികാവ് വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ കെ. നജീബ് ബാബുവാണ് യു.ഡി.എഫ് സ്ഥാനാർഥി. ഈ ഭരണസമിതിയുടെ ആദ്യ പ്രസിഡൻറായിരുന്ന വെള്ളയൂര്‍ വാര്‍ഡ് അംഗം എന്‍. സൈതാലിയാണ് സി.പി.എം സ്ഥാനാര്‍ഥി. സി.പി.എമ്മിന് എട്ട്, കോണ്‍ഗ്രസിന് ആറ്, ലീഗിന് അഞ്ച് വീതം സീറ്റുകളാണ് പഞ്ചായത്തിലുള്ളത് . ത്രികോണ മത്സരം നടന്ന പഞ്ചായത്തില്‍ ലീഗിെൻറ സഹകരണത്തോടെയാണ് എട്ട് മാസം സി.പി.എം അംഗം സൈതാലി പ്രസിഡൻറായത്. പിന്നീട് കോണ്‍ഗ്രസും ലീഗും മുന്നണിയായതോടെയാണ് സൈതാലി പുറത്തായതും വി.പി.എ നാസര്‍ പ്രസിഡൻറായതും. അട്ടിമറികളൊന്നും നടക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കെ. നജീബ് ബാബുവായിരിക്കും പ്രസിഡൻറാവുക. ഈ മാസം 15നാണ് യു.ഡി.എഫ് ധാരണ പ്രകാരം ഒരു വര്‍ഷത്തെ കാലാവധിക്ക് ശേഷം വി.പി.എ. നാസര്‍ സ്ഥാനമൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story