Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:13 AM GMT Updated On
date_range 2017-10-07T10:43:58+05:30കോതപുരം കൊലപാതകം: നാലുപേർകൂടി അറസ്റ്റിൽ
text_fieldsഇതോടെ പിടിയിലായവരുടെ എണ്ണം 19 ആയി ആലത്തൂർ: കാവശ്ശേരി കോതപുരത്ത് യുവാവ് കൊല്ലപ്പെട്ട കേസിൽ നാലുപേർകൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കാവശ്ശേരി മൂപ്പുപറമ്പിൽ വിഷ്ണു (20), വിവേകാനന്ദൻ എന്ന വിവേക് (22), സുനീഷ് (19), അരുൺ (22) എന്നിവരെയാണ് ആലത്തൂർ സി.ഐ കെ.എ. എലിസബത്ത്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എല്ലാവരും പിടിയിലായതായി പൊലീസ് പറഞ്ഞു. ഓണാഘോഷത്തിനിടെയുണ്ടായ അടിപിടിയുടെ പ്രതികാരം തീർക്കാൻ സംഘടിച്ചെത്തിയവരുടെ ആക്രമണത്തിൽ കാവശ്ശേരി ഇരട്ടകുളം കോതപുരം കളരിക്കൽ വീട്ടിൽ രാജപ്പെൻറ മകൻ ജിതിനാണ് (24) മരിച്ചത്. സെപ്റ്റംബർ മൂന്നിന് രാത്രി 9.30ഓടെയാണ് സംഭവം. കോതപുരത്ത് നടന്ന ഓണാഘോഷ സ്ഥലത്ത് പുറമെനിന്ന് വന്നവർ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പങ്കില്ലാത്തയാളാണ് മരിച്ച ജിതിനെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽതന്നെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്നവരെ പിടികൂടാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.പിക്കും ജില്ല കലക്ടർക്കും നാട്ടുകാർ പരാതി നൽകിയിരുന്നു.
Next Story