Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:11 AM GMT Updated On
date_range 2017-10-07T10:41:24+05:30അഗളി മോഡൽ പിങ്ക് ടോയ്ലറ്റ് രാജ്യവ്യാപകമാക്കും
text_fieldsഅഗളി: അട്ടപ്പാടി അഗളി സർക്കാർ സ്കൂളിൽ ആഗസ്റ്റ് 15ന് നടപ്പാക്കിയ പിങ്ക് ടോയ്ലറ്റ് സംവിധാനം രാജ്യവ്യാപകമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുള്ള ടോയ്ലറ്റിൽ നാപ്കിൻ െവൻഡിങ് മെഷീൻ ഉൾപ്പെടെയുള്ളവ സജ്ജീകരിക്കും. അഗളി സർക്കാർ സ്കൂളിൽ ശാന്തി മെഡിക്കൽ സെൻററാണ് പദ്ധതി നടപ്പാക്കിയത്. ശാന്തി ഡയറക്ടർ ഉമാപ്രേമൻ കേന്ദ്ര സർക്കാറിന് കത്തയച്ചതിെൻറ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം നടപ്പാക്കാൻ സ്വച്ഛ് ഭാരത് മിഷൻ ഡയറക്ടർ ഉത്തരവിട്ടത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ പിങ്ക് ടോയ്ലറ്റുകൾ ഒരുക്കാൻ മിഷൻ ഡയറക്ടറേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. അഗളി സ്കൂളിലെ കുട്ടികളും ഇ-ടോയ്്ലറ്റ് രാജ്യവ്യാപകമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വിഡിയോ സന്ദേശം അയച്ചിരുന്നു.
Next Story