Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:11 AM GMT Updated On
date_range 7 Oct 2017 5:11 AM GMTഹാഷിഷുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
വളാഞ്ചേരി: കരിപ്പോൾ ചാവടിപ്പറമ്പിൽ ഷാജഹാനെ (31) 60 ഗ്രാം ഹാഷിഷുമായി കഞ്ഞിപ്പുരയിൽനിന്ന് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിെൻറ നേതൃത്വത്തിൽ പിടികൂടി. വളാഞ്ചേരി, കുറ്റിപ്പുറം പ്രദേശങ്ങളിൽ വ്യാപക തോതിൽ ഹാഷിഷ് വിൽപനയും വിദ്യാർഥികൾക്കിടയിൽ ഉപയോഗവും നടക്കുന്നുണ്ടെന്ന് മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.ആർ. അനിൽകുമാറിന് രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഒന്നര മാസമായി കുറ്റിപ്പുറം എക്സൈസ് ഷാഡോ സംഘത്തെ നിയോഗിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ആവശ്യക്കാരനെന്ന വ്യാജേന ഷാജഹാനെ സമീപിച്ച് പിടികൂടുകയായിരുന്നു. നേരത്തെ രണ്ട് കിലോഗ്രാം കഞ്ചാവുമായി പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇൗ കേസിൽ ജാമ്യത്തിലിറങ്ങി നാല് മാസമായിട്ടേയുള്ളൂ. പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ഹാഷിഷ് ഓയിൽ എത്തിക്കുന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേരെ കേസിൽ ഉൾപ്പെടുത്തി തുടരന്വേഷണം ഉണ്ടാകുമെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണർ പറഞ്ഞു. ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവൻറീവ് ഓഫിസർ രാജേഷ്, സി.ഇ.ഒമാരായ ഷിബു ശങ്കർ, രാജീവ്, ഹംസ, സജിത് മനോജൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. tirG1 hashish shajahan ഷാജഹാൻ (31)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story