Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡോരത്ത് ഉപേക്ഷിച്ച...

റോഡോരത്ത് ഉപേക്ഷിച്ച കാർ ഇഴജന്തുക്കളുടെ വാസസ്ഥലം

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാതയോരത്ത് കാലങ്ങളായി ഉപേക്ഷിപ്പെട്ട നിലയിൽ കിടക്കുന്ന കാർ കാടുമൂടി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറി. ദേശീയപാത വെളിമുക്ക് തെക്കേപടിക്കലിനും പടിക്കലിനുമിടയിലാണ് അംബാസിഡർ കാർ കാടുമൂടി പ്രദേശത്തുകാർക്ക് ഭീഷണിയാകുന്നത്. സമീപത്തെ വർക്ഷോപ്പിൽ റിപ്പയറിങ്ങിനെത്തിച്ച കാർ ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, വർക്ഷോപ്പ് ഉടമ ഇത് നിഷേധിച്ചതായും അറിയുന്നു. കാറി​െൻറ ഉടമയെ കണ്ടെത്താൻ ദേശീയപാത അതോറിറ്റി അധികൃതർ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. ചിത്രം: ദേശീയപാത വെളിമുക്ക് തെക്കേപടിക്കലിനും പടിക്കലിനുമിടയിൽ നിർത്തിയിട്ട കാർ കാട് മൂടിയ നിലയിൽ ഇന്നത്തെ പരിപാടി (ശനി). കൊടിഞ്ഞി കടുവാളൂർ ബാബുസ്സലാം മദ്റസ: ഷാജഹാൻ റഹ്‌മാനിയുടെ പ്രഭാഷണം -വൈകു 7.00
Show Full Article
TAGS:LOCAL NEWS 
Next Story