Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:05 AM GMT Updated On
date_range 2017-10-07T10:35:21+05:30മന്ത്രിപുത്രെൻറ ബൈക്കിെൻറ താക്കോൽ ഉൗരിയ എസ്.െഎ പുലിവാലുപിടിച്ചു
text_fieldsമന്ത്രിപുത്രെൻറ ബൈക്കിെൻറ താക്കോൽ ഉൗരിയ എസ്.െഎ പുലിവാലുപിടിച്ചു ചേർത്തല: അറിയാെത മന്ത്രിപുത്രെൻറ ബൈക്കിൽ തൊട്ട എസ്.െഎ പുലിവാൽ പിടിച്ചു. മന്ത്രി പി. തിലോത്തമെൻറ മകൻ അർജുെൻറ ബൈക്കിെൻറ താക്കോൽ ഉൗരിയ ചേർത്തല പൊലീസ് സ്റ്റേഷനിലെ എസ്.െഎയാണ് പൊല്ലാപ്പിലായത്. അവസാനം താക്കോൽ എസ്.െഎതന്നെ ചേർത്തലയിലെ മന്ത്രിയുടെ വീട്ടിൽ കൊണ്ടുേപായി കൊടുത്താണ് പ്രശ്നം പരിഹരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ചേർത്തല സെൻറ് മൈക്കിൾസ് കോളജിന് സമീപം വാഹനപരിശോധനക്കിടെയാണ് മന്ത്രിപുത്രെൻറ ബൈക്ക് പൊലീസിെൻറ മുന്നിലെത്തിയത്. കോളജിൽനിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ വരവെ റോഡ് മുറിച്ചുകടക്കാൻ നിൽക്കുേമ്പാൾ അർജുെന പൊലീസ് അടുേത്തക്ക് വിളിച്ചു. എന്നാൽ, സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന അർജുന് പൊലീസിെൻറ നിർദേശം പാലിക്കാൻ കഴിയാതിരുന്നതോടെ എസ്.െഎ എത്തി താക്കോൽ ഉൗരിയെടുക്കുകയായിരുന്നു. വാഹനത്തിെൻറ രേഖകളുമായി സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, താക്കോൽ തന്നാലേ ബൈക്കിൽനിന്ന് രേഖകൾ എടുക്കാൻ കഴിയൂവെന്നായി അർജുൻ. മന്ത്രിയുടെ മകനാണെന്ന് കൂട്ടുകാരൻ എസ്.െഎയെ ബോധ്യപ്പെടുത്തിയപ്പോഴും അദ്ദേഹം വഴങ്ങിയില്ല. തന്നോട് മോശമായി സംസാരിച്ചെന്നാണ് മന്ത്രിയുടെ മകെൻറ പരാതി. വിഷയം തിരുവനന്തപുരത്തായിരുന്ന മന്ത്രിയുടെ ചെവിയിലും എത്തി. ഉടൻ ഡി.ജി.പിക്ക് പരാതി നൽകി. ഡി.ജി.പി ജില്ല പൊലീസ് മേധാവിക്കും നിർദേശം നൽകി. അദ്ദേഹം ചേർത്തല ഡിവൈ.എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ഇതെല്ലാം നടന്നു. എസ്.െഎ തനിക്കുണ്ടായ 'വീഴ്ച' മനസ്സിലാക്കി ഉടൻതന്നെ അർജുെൻറ വീട്ടിൽ താക്കോൽ എത്തിച്ച് തടി രക്ഷപ്പെടുത്തുകയായിരുന്നു.
Next Story