Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമരയാത്രക്ക് സ്വീകരണം...

സമരയാത്രക്ക് സ്വീകരണം നൽകി

text_fields
bookmark_border
എടയൂർ: 'ഗെയിൽ വികസനമല്ല; വിനാശമാണ്' എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് നയിക്കുന്ന സമരയാത്രക്ക് എടയൂർ, മാറാക്കര, പൊന്മള പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. എടയൂർ പഞ്ചായത്തിലെ സി.കെ. പാറ, കരേക്കാട്, എടയൂർ പാടത്തേപ്പീടിക എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിൽ പാലാറ മുഹമ്മദ് കുഞ്ഞി, വി.പി. അനീസ്, സെയ്തുട്ടി കരേക്കാട്, കെ.ടി. സുബ്രഹ്മണ്യൻ, എൻ.കെ. ഹാരിസ്, യു.ടി. ബാവഹാജി എന്നിവർ സംസാരിച്ചു. മാറാക്കര പഞ്ചായത്തിലെ മരവട്ടത്ത് നൽകിയ സ്വീകരണത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ആയിശ, കെ.ടി. ഷുക്കൂർ, വി. സുനിൽ, കെ.എം. കുട്ടി എന്നിവർ സംസാരിച്ചു. പൊന്മള പഞ്ചായത്തിലെ കോട്ടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മൂസ ചൂനൂർ, കെ. മുഹമ്മദലി, പി. കരീം, രാമചന്ദ്രൻ തോട്ടപ്പായ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ഗെയിൽ വിക്ടിംസ് ഫോറത്തെയും ഗെയിൽ വിരുദ്ധ സമര സമിതിയെയും വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധാനം ചെയ്ത് പി. അബ്ദുസ്സലാം, സി.പി. വേണുഗോപാൽ, അശ്റഫ് മധുക്കൽ, ഉബൈദ് മാവണ്ടിയൂർ, കെ.ബി. മുഹമ്മദലി, വി. റഷീദ്, കെ. മുഹമ്മദ് മാസ്റ്റർ, പി. അബ്ദുസ്സലാം, പെരിങ്ങോടൻ മുഹമ്മദലി, ടി.പി. മജീദ്, പി. അബൂബക്കർ, കെ. റഷീദ്, വി.പി. മൂസ, അബൂബക്കർ ചൂനൂർ എന്നിവർ ഹാരാർപ്പണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story