Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോക്കറ്റടി:...

പോക്കറ്റടി: മധ്യവയസ്‌കൻ അറസ്​റ്റിൽ

text_fields
bookmark_border
ഒറ്റപ്പാലം: ബസ് യാത്രക്കിടെ സഹായാത്രിക‍​െൻറ 2500 രൂപ പോക്കറ്റടിച്ച മോഷ്ടാവ് അറസ്റ്റിൽ. ചങ്ങരംകുളം ഞണമുക്ക് വീട്ടിൽ മുരളി എന്ന റഫീഖ് (40) ആണ് അറസ്റ്റിലായത്. പനമണ്ണയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടയിലാണ് ഇയാൾ പണം തട്ടിയെടുത്തത്‌. സ്റ്റാൻഡിൽ ഇറങ്ങി അപ്രത്യക്ഷനായ ഇയാളെക്കുറിച്ചു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story